Skip to main content

സോഷ്യൽ വർക്കർ നിയമനം

പട്ടികവർഗ വികസന പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമാക്കുന്നതിനായി നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളില്‍ സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകണാളുള്ളത്. എം.എസ്.ഡബ്ല്യു, എം.എ സോഷ്യോളജി, എം.എ ആന്ത്രോപോളജി പാസായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി അനുവദിക്കും. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിയ്ക്കും. വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏതു പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ ഫോറം www.stdd.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31നകം ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള നിലമ്പൂർ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിലോ, നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം. ഫോൺ: 04931 224194, 04931 220194, 04931 220315.

date