Skip to main content

സീനിയര്‍ റസിഡന്റ് നിയമനം: അഭിമുഖം ഏഴിന്

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ഡി & വി. വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റിനെ നിയമിക്കുന്നു. ഡി & വി വിഭാഗത്തിലെ മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 22822015.

date