Skip to main content

സൗജന്യ പി.എസ്.സി. പരിശീലനം

ആലപ്പുഴ: ആലുവ സബ്‌ജെയില്‍ റോഡിലുള്ള ഗവണ്‍മെന്റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ്ടു അടിസ്ഥാന യോഗ്യതയാക്കി പി.എസ്.സി. നടത്തുന്ന പരീക്ഷക്ക് സൗജന്യ പരിശീലനം നല്‍കുന്നു. 

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി./ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 10നകം നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 0484 2623304.

date