Skip to main content

യൂത്ത് ഫെസ്റ്റ് 2023: വിവിധ മത്സരങ്ങള്‍ നടത്തുന്നു

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/ എയ്ഡ്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം (8,9,11 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്), കോളേജ് വിദ്യാര്‍ഥികള്‍ക്കായി (17 നും 25 നുമിടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ്, മാരത്തോണ്‍ മത്സരങ്ങള്‍ എന്നിവയാണ് നടത്തുന്നത്. 

ഐ.ടി.ഐ., പോളിടെക്നിക്ക്, ആര്‍ട്ട്സ് & സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. നാടകം, മാരത്തോണ്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപയും റീല്‍സ് മത്സരത്തിന്  1000, 750, 500 രൂപയും ക്വിസ് മത്സരത്തിന് 5000, 4000, 3000 രൂപയുമാണ് ക്യാഷ് പ്രൈസായി നല്‍കുന്നത്. താത്പര്യമുള്ളവര്‍ www.ksacsyouthfest.com എന്ന വെബ്‌സൈറ്റിലോ 7593843589 എന്ന വാട്ട്‌സാപ്പ് നമ്പറിലോ ജൂലൈ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.

date