Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ധര്‍മ്മടം, അഞ്ചരക്കണ്ടി പുഴകളില്‍ ജലമേള ഒരുക്കും

വിനോദ സഞ്ചാര വകുപ്പ് സെപ്റ്റംബറില്‍ ധര്‍മ്മടം, അഞ്ചരക്കണ്ടി പുഴകളില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി ബി എല്‍) ഭാഗമായി ജലമേള സംഘടിപ്പിക്കുന്നു.  വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുക , വിനോദസഞ്ചാര വികസനത്തിലൂടെ വള്ളംകളിക്ക് പുത്തനുണര്‍വേകുക എന്നെ ലക്ഷ്യങ്ങളോടെയാണ്  വിനോദ സഞ്ചാര വകുപ്പ് സി ബി എല്‍ ആവിഷ്‌ക്കരിച്ചത്. പ്രധാന വള്ളംവളികള്‍ ഏകോപിപ്പിച്ചുകൊണ്ട് ലീഗ് അടിസ്ഥാനത്തിലായിരുന്നു സി ബി എല്‍ നടത്തിപ്പ്. ഇതിന്റെ ഭാഗമായാണ് മലബാറിലെ ജലാശയങ്ങളിലും വടക്കന്‍ ചുരുളന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജലമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു .
 

date