Skip to main content

സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതിക്ക് തുടക്കം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഉൾനാടൻ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിക്ക് വള്ളിക്കുന്നിൽ തുടക്കമായി. ജലാശയങ്ങളിൽ കാലവസ്ഥ വ്യതിയാനം കൊണ്ടും മലിനീകരണം കൊണ്ടും ആശാസ്ത്രീയമായ മത്സ്യബന്ധനവും മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിന്റെ ഭാഗമായി പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ഘാടനം ഒലിപ്രം കടവിൽ മത്സ്യ കുഞ്ഞുങ്ങളെ പുഴയിൽ നിക്ഷേപിച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിനീത ശീരീഷ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ ഗ്രേസി സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം പുത്തലത്ത് രാധാകൃഷ്ണൻ, ഫിഷറീസ് കോർഡിനേറ്റർ റയീസ ബക്കർ എന്നിവർ പങ്കെടുത്തു. ഫിഷറീസ് പ്രമോട്ടർമാരായ പി. പ്രജീഷ്, എം. സാറാബി, പി. രാധിക, യു.പി അഷ്‌റഫ് യുപി, ടി. കാവ്യ ടി എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയിലെ വിവിധ കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

date