Skip to main content

പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക്: നൂതന സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ ഒരുക്കിയ ഹൈടെക് സംവിധാനങ്ങൾ നാളെ (ആഗസ്റ്റ് രണ്ട്) രാവിലെ ഒമ്പതിന് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും. ലാബ് നവീകരണം, കമ്പ്യൂട്ടര്‍ വത്കരണം തുടങ്ങിയ സംവിധാനങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. നവീകരിച്ച ലാബിൽ രക്തപരിശോധനയിൽ എലിസ രീതിക്ക് (ELISA Method) പകരമായി പരിഷ്‌കരിച്ച ക്ലിയ (CLIA Method) രീതിയിലാണ് പരിശോധനകൾ നടത്തുക. ബ്ലഡ് ബാങ്ക് കമ്പ്യൂട്ടർ വത്‌രിക്കുക വഴി ദാതാക്കളുടെ കൗൺസിലിങ് തുടങ്ങിയ രോഗികൾക്ക് രക്തം നൽകുന്ന വരെയുള്ള എല്ലാ കാര്യങ്ങളും ദാതാവിന് എവിടെയിരുന്നും പരിശോധിക്കാനും സാധിക്കും.

date