Skip to main content

ഡി.എൽ.എഡ് പ്രവേശനം: അപേക്ഷകരുടെ പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-25 വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷ നല്കിയവരുടെ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇംപ്രൂവ്മെന്റ് മാർക്ക് കൂട്ടിച്ചേർക്കാനോ ലിസ്റ്റിലെ തെറ്റ് തിരുത്തുവാനോ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപ്ലിക്കേഷൻ നമ്പറും ബന്ധപ്പെട്ട രേഖകളും സഹിതം ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. വൈകീട്ട് നാലു മണിക്ക് ശേഷം വരുന്ന തിരുത്തലുകൾ പരിഗണിക്കുന്നതല്ല. പ്രൊവിഷണൽ ലിസ്റ്റ് ddemlpm.blogspot.com എന്ന ബ്ലോഗിൽ ലഭിക്കും. ഫോണ്‍: 0483-2734888, 8848789896.

date