Skip to main content

വള്ളംകളി കമന്ററി മത്സരം മൂന്നിന്

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയ്ക്ക്  മുന്നോടിയായി പബ്ലിസിറ്റി  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ല പഞ്ചായത്ത് മിനിഹാളിലാണ് മത്സരം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി രണ്ടു വിഭാഗമായി പരിഗണിച്ചാണ് മത്സരം. അഞ്ചു മിനിറ്റ് ആണ് സമയപരിധി. കുട്ടനാട,് ആലപ്പുഴ, കളിവള്ളങ്ങള്‍ എന്നിവ പരാമര്‍ശിച്ച് കഴിഞ്ഞ (2022) നെഹ്‌റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ്  എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. താല്പര്യമുള്ളവര്‍ 3ന് ഉച്ചയ്ക്ക് ശേഷം 1.30ന് രജിസ്‌ട്രേഷന് സിവില്‍ സ്റ്റേഷനിലെ ജില്ല പഞ്ചായത്ത് ഹാളില്‍  എത്തിച്ചേരണം. കൂടുതല്‍ വിവരത്തിന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ 0477-2251349 എന്ന നമ്പറില്‍ വിളിക്കാം.

date