Skip to main content

ഡെങ്കിപ്പനി മാസാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

ആലപ്പുഴ: ഡെങ്കിപ്പനി മാസാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല പരിപാടികള്‍ എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി 'ഈഡിസില്ലാ വീടും നാടും' എന്ന പേരിലാണ് ജില്ലാതല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

മാസാചരണത്തോടനുബന്ധിച്ച് നടത്തിയ ഡെങ്കിപ്പനി സ്‌കിറ്റ് മത്സരത്തില്‍ സമ്മാനാര്‍ഹമായ അറവുകാട് ഹൈസ്‌ക്കൂള്‍, ഗവ.സി.വൈ.എം.എ. സ്‌കൂള്‍, പുന്നപ്ര ജെ.ബി സ്‌കൂള്‍, ഗവ. മുസ്ലിം എല്‍.പി സ്‌കൂള്‍, ബീച്ച് എല്‍.പി. സ്‌കൂള്‍ എന്നിവയ്ക്കുള്ള ഉപഹാരങ്ങളും എം.എല്‍.എ കൈമാറി. 

പുന്നപ്ര ബീച്ച് എല്‍.പി. സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം. ഷീജ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.കെ. ബിജുമോന്‍, അംഗങ്ങളായ ഷക്കീല നിസാര്‍, ഹണി ജേക്കബ്, സ്‌കൂള്‍ എച്ച്.എം. ബീന എസ്. നായര്‍, ജില്ല വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ബയോളജിസ്റ്റ് എസ്. സബിത, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജി. അനുപമ, ജില്ല മാസ് മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ജി. രജനി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ടി.എ. പൂര്‍ണ്ണിമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. ഷിജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ബോധവത്കരണ റാലിയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള കാമ്പയിനും നടത്തി.

date