Skip to main content

ക്യാപ്റ്റന്‍സ് ക്ലിനിക് ഇന്ന്

ആലപ്പുഴ: ഓഗസ്റ്റ് 12ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്ക് ഇന്ന് (ഓഗസ്റ്റ് ഒന്ന്) രാവിലെ 10-ന് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം വാങ്ങിയ എല്ലാ ചുണ്ടന്‍ വള്ളങ്ങളുടെയും മറ്റ് കളിവള്ളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിംഗ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുക്കണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. പരിപാടിയില്‍ ജലോത്സവത്തിന്റെ നിബന്ധനകളും നിര്‍ദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയും ചെയ്യും.

date