Skip to main content

മദർ ആൻഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനീഷ്യേറ്റീവ് അംഗീകാരം ഏറ്റുവാങ്ങി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് 

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് മദർ ആൻഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനീഷിയേറ്റീവ് (എം. ബി. എഫ്. എച്ച്. ഐ )അംഗീകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങി.

മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്. 94.81%മാർക്കോടെയാണ് മെഡിക്കൽ കോളേജിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.

ശിശു -സ്ത്രീ രോഗ ചികിത്സാ വിഭാഗത്തിന്റെ കൂട്ടായ പരിശ്രമ ഫലമായാണ് അംഗീകാരം മെഡിക്കൽ കോളേജിന് ലഭിച്ചത്.

ശിശുരോഗ വിഭാഗം മേധാവി ഡോ. ഷിജി കെ. ജേക്കബ്, എം. ബി. എഫ്. എച്ച്. ഐ നോഡൽ ഓഫീസർ ഡോ.സാജിത അബ്ദുള്ള, സ്ത്രീ രോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുമ പോൾ, സിസ്റ്റർ. ഷീബ. എൻ. ഏച്ച്. എം പി.ആർ.ഒ സംഗീത ജോൺ എന്നിവർ ചേർന്നന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 
 

date