Skip to main content

എച്ച്. എം. ടി. ജംഗ്ഷൻ വികസനം: നടപടികൾ വേഗത്തിൽ ആക്കണം: മന്ത്രി പി. രാജീവ്

 

കളമശ്ശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എച്ച്.എം.ടി ജംഗ്ഷനിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ഭാഗമായി എച്ച്.എം.ടി ജംഗ്ഷനിൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് റോഡ് ക്രോസ് ചെയ്യുന്നതിനായി നടപ്പാലം നിർമ്മിക്കുന്നതിനുള്ള സാധ്യതയും വിലയിരുത്തി. റെയിൽവേ ഓവർ ബ്രിഡ്ജിൽ നടപ്പാത നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ തയ്യാറാക്കാൻ കെല്ലിന് നിർദ്ദേശം നൽകി. ജംഗ്ഷന്റെ വികസനവുമായി  ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട്സ് ബോർഡ് (കെ. ആർ. എഫ്. ബി ) നടപ്പാക്കുന്ന പ്രവർത്തികൾക്ക് തടസം  നേരിടാത്ത രീതിയിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ. എം. ആർ. എൽ )നേതൃത്വത്തിൽ  സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കേരള റോഡ് ഫണ്ട്സ് ബോർഡ് ഇവരെ സംയുക്തമായി പങ്കെടുപ്പിച്ച് യോഗം ചേരണം. അപകടകരമായ രീതിയിൽ ജംഗ്ഷനിലുള്ള കേബിളുകളും മറ്റും നീക്കം ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി.

ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. എം. സ്വപ്ന, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. എം. ശിൽപ, പൊതുമരാമത്ത് വകുപ്പ്  അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ബഷീർ,കളമശ്ശേരി നഗരസഭ വാർഡ് കൗൺസിലർ  നഷീദ സലാം വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.

date