Skip to main content

എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കർക്കടക ഔഷധ വാരാഘോഷത്തിന്റെ ജില്ലാതല  ഉദ്ഘാടനവും വയോജന ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസ്  ഉദ്ഘാടനം  നിർവ്വഹിച്ചു.  ഇതോടനുബന്ധിച്ച് ഓഗസ്റ്റ്   9 വരെ  കർക്കടക ഔഷധസേവാ വാരം നടക്കും. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സനിത റഹിം അദ്ധ്യക്ഷത വഹിച്ചു.. 
 കോർപറേഷൻ കൗൺസിലർ
സുധ ദിലീപ്കുമാർ  ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.വി. ആന്റണി, ചന്ദ്രശേഖരൻ 
എന്നിവർ സംസാരിച്ചു. 

കർക്കടകത്തിലെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ  ഡോ ലക്ഷ്മി വി. ബോധവൽക്കരണ ക്ലാസ് നടത്തി

ജില്ലാ ആയുർവേദ ആശുപത്രി  എറണാകുളം ചീഫ് മെഡിക്കൽ ഓഫീസർ  
ഡോ: സി. വൈ. എൽസി സ്വാഗതവും 
സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഹൃദ്യ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു

date