Skip to main content

നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

 

കാലടി മറ്റൂർ ജംഗ്ഷനിലുള്ള  ഫാൽക്കൺ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പ്ലാസ്റ്റിക്ക് ഇല -24.810 കിലോ ഗ്രാം, പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ കപ്പുകൾ 142.460 കിലോ ഗ്രാം, തെർമോകോൾ പ്ലേറ്റുകൾ - 5.190  കിലോ ഗ്രാം,  പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ പ്ലേറ്റ് - 84.570 കിലോഗ്രാം എന്നിവ അടക്കം 257 കിലോ ഗ്രാം ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.  

വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്ക്  ക്യാരി ബാഗുകൾ സുലഭമായി ലഭ്യമാകുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ സമീപത്തുള്ള ഹോൾ സെയിൽ കേന്ദ്രങ്ങളിലും  പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന്  ഉദ്യോഗസ്ഥർ അറിയിച്ചു.

 എൻഫോഴ്സ്മെൻ്റ് ലീഡർ വി.എം.അജിത്കുമാർ, ടീം അംഗങ്ങളായ സി.കെ.മോഹനൻ, ജിൻ്റോ പൗലോസ്, പഞ്ചായത്ത്  ജീവനക്കാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

date