Skip to main content

തലശ്ശേരി പൈതൃക പദ്ധതി: തൊടീക്കളം ശിവക്ഷേത്രം ചുവർചിത്ര മ്യൂസിയം, അടിസ്ഥാന സൗകര്യ വികസനം പദ്ധതി ഉദ്ഘാടനം അഞ്ചിന്

തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി തൊടീക്കളം ശിവക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ ലോകശ്രദ്ധയിൽപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നിർമ്മാണം പൂർത്തിയാക്കിയ തൊടീക്കളം ചുവർചിത്ര മ്യൂസിയവും അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ആഗസ്റ്റ് അഞ്ച് ശനിയാഴ്ച ഉച്ച 12.30ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചുവർചിത്ര മ്യൂസിയം കെട്ടിടം, ടോയ്‌ലറ്റ് ബ്ലോക്ക്, കുളപ്പുര എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഉത്തരബലബാറിലെ ചുവർചിത്രങ്ങളുടെ അന്യാദൃശ്യമായ കലവറയുള്ള ക്ഷേത്രമാണ് തൊടീക്കളം ക്ഷേത്രം. കെ കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയാവും.

date