Skip to main content
ഇരിട്ടി നഗരസഭയിൽ നടപ്പിലാക്കുന്ന ഖര മാലിന്യ പരിപാലന പദ്ധതിയുടെ യോഗം നഗരസഭാ വൈസ് ചെയർമാൻ പി പി ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

ഖരമാലിന്യ സംസ്‌കരണം: ഇരിട്ടി നഗരസഭ മാസ്റ്റർ പ്ലാൻ തയ്യാറാക്കും

സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രാഥമിക യോഗം ഇരിട്ടി നഗരസഭയിൽ ചേർന്നു. നഗരസഭയുടെ നിലവിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ വിടവുകൾ കണ്ടെത്തി അവ നികത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും, അവ മെച്ചപ്പെടുത്താനും ദീർഘകാല ഖര മാലിന്യ ആക്ഷൻ പ്ലാൻ തയ്യാറാക്കും. അത് പ്രകാരം കണ്ടെത്തുന്ന ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സംയോജിപ്പിച്ച് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഖരമാലിന്യ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കും. യോഗം നഗരസഭാ വൈസ് ചെയർമാൻ പി പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷ കെ സോയ അധ്യക്ഷത വഹിച്ചു.
നഗരസഭക്ക് നിലവിൽ ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ഖരമാലിന്യ സംസ്‌കരണം കൂടുതൽ ശാസ്ത്രീയമായി പരിപാലിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നഗരസഭാ എസ് ഡബ്ല്യു എം എഞ്ചിനീയർ ജെ ജ്യോതിർമയി നിലവിലെ ഖരമാലിന്യ പരിപാലന പദ്ധതികളിലുള്ള വിടവുകൾ എന്ന വിഷയത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എസ് ഡബ്ല്യു എം പി   സോഷ്യൽ എക്സ്ഥിരം സമിതി അധ്യക്ഷരായ കെ സുരേഷ്, എ കെ രവീന്ദ്രൻ കൗൺസിലർമാരായ എൻ  കെ ഇന്ദുമതി, എ കെ ഷൈജു, പി സീനത്ത്, സമീർ പുന്നാട്,  നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി നമിത, ഡിപിഎംയു എൻവയോണ്മെന്റ് എഞ്ചിനീയർ പി ധനേഷ്, പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റ് പ്രതിനിധി പ്രേംലാൽ, ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റ് പ്രതിനിധി ടി എം ശ്രീജിത്ത്, വിവിധ വകുപ്പ് പ്രതിനിധികൾ, നഗരസഭാ  ഉദ്യോഗസ്ഥർ, ഹരിതകർമ സേന പ്രതിനിധികൾ, മാലിന്യ സംസ്‌കരണ മേഖലയിലെ സേവനദാതാക്കൾ, എൻ ജി ഒ പ്രതിനിധികൾ, വിഷയ വിദഗ്ധർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സോഷ്യൽ ഓഡിറ്റ് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വിഷയാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി. സോഷ്യൽ എക്സ്പെർട്ട്  വിനോദ് കുമാർ മോഡറേറ്ററായി.

 

date