Skip to main content

ബിരുദ ബിരുദാനന്തര പ്രോഗ്രാം. അപേക്ഷ ക്ഷണിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31. കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് അതോടൊപ്പം തന്നെ ഓപ്പണ്‍ സര്‍വകലാശാലയുടെ മറ്റൊരു
കോഴ്‌സില്‍ കൂടി ചേരാം. അപേക്ഷകര്‍ www.sgou.ac.in / erp.sgou.ac.in എന്ന വെബ്‌സൈറ്റിലെ apply for admission എന്ന ലിങ്കില്‍ കൊടുത്തിട്ടുള്ള നിര്‍ദേശം അനുസരിച്ച് അപേക്ഷിക്കണം. ഓണ്‍ലൈന്‍ ആയി മാത്രമേ ഫീസ് അടക്കാന്‍ കഴിയൂ. കേരളത്തിലെ എല്ലാ ജില്ലകളിലും അഡ്മിഷന്‍ കേന്ദ്രങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക്  തിരഞ്ഞെടുക്കുന്ന അഡ്മിഷന്‍ കേന്ദ്രത്തില്‍ അപേക്ഷകര്‍ക്കു പോകാം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതിയും സ്വയം തിരഞ്ഞെടുക്കുവാനുള്ള സൗകര്യം പോര്‍ട്ടലില്‍ ഉണ്ട്. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് രസീത്, ആധാര്‍ / മറ്റു ഐ ഡി യുടെ
ഒറിജിനലും പകര്‍പ്പും, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ പരിശോധനയ്ക്കായി കരുതണം. 50 വയസ്സിന്
മുകളിലുള്ളവര്‍ക്കും, ഒരേ സമയം രണ്ട് ബിരുദം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിസി നിര്‍ബന്ധമല്ല.  ഇമെയില്‍: info@sgou.ac.in / helpdesk@sgou.ac.in. ഫോണ്‍ 9188909901, 9188909902, 9188909903.
 

date