Skip to main content

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം

പയ്യന്നൂര്‍ ഗവ. റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ ഈ അധ്യയന വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി, ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ആഗസ്റ്റ് ഏഴിന് സ്പോട്ട് അഡ്മിഷന്‍ നടത്തും.  പ്രവേശനം നേടുവാന്‍ താല്‍പര്യമുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഏഴിന് രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ ഗവ.റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ എത്തി രജിസ്റ്റര്‍ ചെയ്യുക. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. രാവിലെ 11 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.  വിശദ വിവരങ്ങള്‍ polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
നിലവില്‍ ഏതെങ്കിലും പോളിടെക്നിക് കോളേജില്‍ പ്രവേശനം ലഭ്ച്ചവർ പ്രവേശന  സ്ലിപ്പുമായി വരേണ്ടതാണ്. ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ ടി സി ഉള്‍പ്പെടെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. 13995 രൂപ ഫീസ് (എ ടി എം കാര്‍ഡ് മുഖേന), പി ടി എ ഫണ്ട് (ക്യാഷ്) എന്നിവ പ്രവേശന സമയത്ത് നല്‍കണം. ഫോണ്‍: 9895916117, 9447373850, 9946457866.
 

date