Skip to main content

കെ.എസ്.എഫ്.ഇ വായ്പ മേള ആരംഭിച്ചു

കെ.എസ്.എഫ്.ഇ മലപ്പുറം ഈവനിങ് ബ്രാഞ്ചിൽ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണ്ണ പണയ വായ്പ, ചിട്ടി വായ്പ എന്നീ വിവിധ തരം വായ്പകളുടെ മേള ആരംഭിച്ചു. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻറ് പരിസരത്ത് നടക്കുന്ന മേള  നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഉസ്മാൻ പരിയ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ കെ. ജിനേഷ് കുമാർ സ്വാഗതവും. അസിസ്റ്റൻറ് മാനേജർ വി. ബിനു നന്ദിയും പറഞ്ഞു. ഏജന്റ് പ്രതിനിധി സുനിൽരാജ് സംസാരിച്ചു.

 

date