Skip to main content

ഡിസൈനുകള്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയില്‍ ഹരിതകേരളം മിഷനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് ഏജന്‍സികളില്‍ നിന്നും ഡിസൈനുകള്‍ ക്ഷണിച്ചു. ഒരു ഏജന്‍സിക്ക് ഒന്നിലധികം ഡിസൈനുകള്‍ സമര്‍പ്പിക്കാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കനുസരിച്ച് ഹരിതകേരളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാകണം ഡിസൈനുകള്‍. ആശയം - ചെലവാകുന്ന തുക സംബന്ധിച്ച കുറിപ്പും അനുബന്ധമായി നല്‍കണം. അവസാന തീയതി ഓഗസ്റ്റ് എട്ട്. വിലാസം- അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, നവകേരളം കര്‍മപദ്ധതി, ഹരിതകേരളം മിഷന്‍, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1. ഇമെയില്‍: navakeralamgok@gmail.com

date