Skip to main content

മെഡിക്കല്‍ കോളേജില്‍ വാക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് ആഗസ്റ്റ് ഒമ്പതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, പതോളജി, ഫാര്‍മക്കോളജി, അനസ്ത്യേഷ്യോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഒപ്താല്‍മോളജി, ഇഎന്‍ടി, പള്‍മണറി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ഒ ആന്റ് ജി, പീഡിയാട്രിക്സ്, റേഡിയോ ഡയഗ്നോസിസ്, ഡെര്‍മറ്റോളജി ആന്ററ് വെനീറോളജി, ഓര്‍ത്തോപീഡിക്സ് ആന്റ് എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് നിയമനം. എം.ബി.ബിഎസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എംസി, കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 70000 രൂപയായിരിക്കും റമ്യൂണറേഷന്‍. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാര്‍ക്ക്ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക്ലിസ്റ്റ്, എം.ബി.ബി.എസ്-പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍ അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും (ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ്) സഹിതം ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 ന് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233076.

date