Skip to main content

തീയതി നീട്ടി

കോട്ടയം : ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി (2023 - 24 )യ്ക്കു അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കാണ് അവസരം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ സെക്ഷൻ, കളക്ടറേറ്റ് കോട്ടയം എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

date