Skip to main content

ഫ്‌ളോട്ടുകളുടെ ഡിസൈൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 2023 ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ളോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നു ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കർഷിക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഹരിതകേരളം മിഷൻ നടത്തി വരുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ളതാകണം ഡിസൈനുകൾ. ഡിസൈൻ ആശയം സംബന്ധിച്ച കുറിപ്പും ചെലവാകുന്ന തുക സംബന്ധിച്ച കുറിപ്പും ഇതോടൊപ്പം നൽകണം. അവസാന തീയതി ഓഗസ്റ്റ് എട്ട്. അയയ്ക്കേണ്ട വിലാസം: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ഹരിതകേരളം മിഷൻ, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1. ഇമെയിൽ: navakeralamgok@gmail.com

date