Skip to main content

സമ്മാനപ്പെരുമഴയുമായി ഓണം ഖാദി മേള 2023

 

ഓണ വിപണിക്ക് നിറംചാർത്തി സമ്മാനപ്പെരുമഴയുമായി ജില്ലയിൽ ഓണം ഖാദി മേളക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് പരിസരത്ത് നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റും സർക്കാർ അർധസർക്കാർ,  ബാങ്ക്, സഹകരണ ജീവനക്കാർ എന്നിവർക്ക് ക്രെഡിറ്റ് പർച്ചേസ് സൗകര്യമുണ്ട്. ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.

ആയിരം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക്‌ സമ്മാന കൂപ്പൺ നൽകും. ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണ്ണനാണയവും (ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതം) നൽകും. കൂടാതെ ആഴ്ചതോറും നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. ഇതുപയോഗിച്ച്  ജില്ലയിലെ ഏതു ഖാദി ഷോറൂമിൽ നിന്നും 5000 രൂപക്കുള്ള ഖാദി തുണിത്തരങ്ങൾ വാങ്ങിക്കാവുന്നതാണ്

ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, ജുബ്ബകൾ തുടങ്ങിയവ മേളയിൽ ലഭിക്കും. ഖാദി കസവ് സാരികളും വിവാഹ വസ്ത്രങ്ങളും,  പാർട്ടി വെയർ എന്നിവയും ലഭ്യമാണ്‌. ഖാദി വസ്ത്രങ്ങൾക്ക് പുറമേ, പ്രകൃതിദത്തമായ തേൻ, എള്ളെണ്ണ മുതലായ ഉൽപ്പന്നങ്ങളും ലഭ്യമാണ്. രാവിലെ 10 മണി മുതൽ രാത്രി 7 വരെയാണ് മേള. ആഗസ്റ്റ് 28 ന് സമാപിക്കും.

date