Skip to main content

യുവജനങ്ങൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

 

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി യുവജനങ്ങൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാരത്തൺ ( ആൺ / പെൺ ), ലഘുനാടകം, റീൽ മേക്കിങ്, ക്വിസ് എന്നിവയാണ് മത്സരങ്ങൾ. കോഴിക്കോട്  ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് പ്രൈസും, ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരവും ഉണ്ടാകും.

മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ, മൽസരങ്ങളുടെ നിയമാവലി എന്നിവ www.ksacsyouthfest.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ക്വിസ് മത്സരം എച്ച് എസ്, എച്ച് എസ് എസ്  (8,9,11) വിഭാഗത്തിനും മറ്റുള്ളവ കോളേജ് ( ബിരുദ വിഭാഗം) ( പ്രായ പരിധി 17 -25 വയസ്സു വരെ) വിദ്യാർത്ഥികൾക്കുമാണ്. 
ഫെസ്റ്റിൻ്റെ ഭാഗമായി ആഗസ്റ്റ് ഒൻപതിന് ലഘുനാടകവും പത്തിന് കോഴിക്കോട് ബീച്ചിൽ മാരത്തണും സംഘടിപ്പിക്കും.
 
ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ലതിക വി ആർ അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോക്ടർ ജലജാമണി സി എ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് ഷാലിമ ടി, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

date