Skip to main content

മികച്ച കർഷകർക്ക് ആദരം ഒരുക്കുന്നു 

കർഷകദിനത്തിന്റെ ഭാഗമായി പുത്തൂർ കൃഷിഭവന് കീഴിൽ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന മികച്ച കർഷകരെ  ആദരിക്കും. ചിങ്ങം ഒന്നിന് കർഷകദിനത്തിൻ്റെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്തും പുത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 17നാണ് കർഷകദിനാഘോഷം. 

മികച്ച നെൽകർഷകൻ, തേനീച്ച കർഷകൻ, വനിത കർഷക, പട്ടിക ജാതി കൃഷി കർഷകൻ, മികച്ച മുതിർന്ന കർഷകൻ, ജൈവ കർഷകൻ,സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, മത്സ്യകൃഷി കർഷകൻ തുടങ്ങിയ വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം. താല്പര്യമുള്ള കർഷകർ 2023 ആഗസ്ത് 8 ചൊവ്വാഴ്ച വൈകീട്ട് 5ന് മണിക്കുള്ളിൽ കൃഷിഭവനിൽ വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരൻ, ലിബി വർഗ്ഗീസ്, പി ബി സുരേന്ദ്രൻ കൃഷി ഓഫീസർ ദിവ്യ, കർഷക സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. TSR04S06
മികച്ച കർഷകർക്ക് ആദരം ഒരുക്കുന്നു 

കർഷകദിനത്തിന്റെ ഭാഗമായി പുത്തൂർ കൃഷിഭവന് കീഴിൽ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന മികച്ച കർഷകരെ  ആദരിക്കും. ചിങ്ങം ഒന്നിന് കർഷകദിനത്തിൻ്റെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്തും പുത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 17നാണ് കർഷകദിനാഘോഷം. 

മികച്ച നെൽകർഷകൻ, തേനീച്ച കർഷകൻ, വനിത കർഷക, പട്ടിക ജാതി കൃഷി കർഷകൻ, മികച്ച മുതിർന്ന കർഷകൻ, ജൈവ കർഷകൻ,സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, മത്സ്യകൃഷി കർഷകൻ തുടങ്ങിയ വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം. താല്പര്യമുള്ള കർഷകർ 2023 ആഗസ്ത് 8 ചൊവ്വാഴ്ച വൈകീട്ട് 5ന് മണിക്കുള്ളിൽ കൃഷിഭവനിൽ വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരൻ, ലിബി വർഗ്ഗീസ്, പി ബി സുരേന്ദ്രൻ കൃഷി ഓഫീസർ ദിവ്യ, കർഷക സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date