Skip to main content

ലോക മുലയൂട്ടൽ വാരാചരണം : സെമിനാർ സംഘടിപ്പിച്ചു

വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ സി ഡി എസ് സെല്ലിന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ 2023 വാരാചരണത്തോടനുബന്ധിച്ച് സെമിനാർ  സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ പി മീര സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ  ആർ സി എച്ച് ഓഫീസർ ഡോ. ജയന്തി ടി കെ സെമിനാർ നയിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യം, ജോലി ചെയ്യുന്ന അമ്മമാർക്ക് മുലയൂട്ടൽ പ്രാപ്തമാക്കൽ, മെറ്റേണിറ്റി ബെനിഫിറ്റ് ഭേദഗതി നിയമം 2017 തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. ശിശു സംരക്ഷണ ഓഫീസർ ബിന്ദു കെ എ ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ ഡോ ശ്രീവിദ്യ എസ് മാരാർ സ്വാഗതവും ചാലക്കുടി ശിശു വികസന പദ്ധതി ഓഫീസർ സൗമ്യ വർഗീസ് നന്ദിയും പറഞ്ഞു. ഹോട്ടൽ പേൾ റിജൻസിയിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, പ്ലാൻ്റേഷൻ മേഖലയിലെ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date