Skip to main content

ഗോതമ്പ് സ്റ്റോക്കിംഗിന് മാർഗനിർദേശങ്ങളായി

കേന്ദ്ര സർക്കാർ ഉപഭോക്തൃകാര്യ ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 

പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വ്യാപാരികൾ, മൊത്ത കച്ചവടക്കാർ എന്നിവർക്ക് 3000 മെട്രിക് ടൺ വരെ ഗോതമ്പ് സ്റ്റോക്ക് ചെയ്യാം. റീട്ടെയിലർമാർക്ക് ഓരോ ഔട്ട് ലെറ്റിനും 10 മെട്രിക് ടണ്ണും എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്ണും സൂക്ഷിക്കാം. പ്രോസസ്സറുകളിൽ വാർഷിക സ്ഥാപിക ശേഷിയുടെ 75 ശതമാനം അല്ലെങ്കിൽ പ്രതിമാസ ഇൻസ്റ്റാൾ ചെയ്ത കപ്പാസിറ്റിക്ക് തുല്യമായ അളവ് 2023- ലെ ശേഷിക്കുന്ന മാസങ്ങൾ കൊണ്ട് ഗുണിച്ചാൽ ഏതാണോ കുറവ് അത്രയും സ്റ്റോക്ക് ചെയ്യാം. 

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പോർട്ടലിൽ (https://evegoils.nic.in/wsp/login) സ്റ്റോക്കുകളുടെ
വിവരങ്ങൾ പ്രഖ്യാപിക്കുകയും അവ പതിവായി അപ്ഡേറ്റ് ചെയ്യുകയും വേണം. 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പോർട്ടലിൽ ഗോതമ്പിന്റെ സ്റ്റോക്ക് ലെവലിന്റെ പ്രതിവാര സമർപ്പണം ഉറപ്പാക്കണം.

കൂടുതൽ വിവരങ്ങൾക്ക് അതാത് താലൂക്ക് സപ്ലൈ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9188527384.

date