Skip to main content
മിൽമ@സ്കൂൾ വളർന്നു വരുന്ന പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ ഏറെ സഹായകരമാകുമെന്ന് ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി

ലഹരിയിൽ നിന്ന് പുതിയ തലമുറയെ സംരക്ഷിക്കാൻ മിൽമ@സ്കൂൾ സഹായകരം - മന്ത്രി ജെ ചിഞ്ചുറാണി

വിദ്യാലയങ്ങളിലും കോളേജുകളിലും സ്ഥാപിക്കുന്ന മിൽമ@സ്കൂൾ വളർന്നു വരുന്ന പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ ഏറെ സഹായകരമാകുമെന്ന് ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിൽമ@സ്കൂൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

ലഹരിക്കെതിരെ സർക്കാർ ശക്തമായ ക്യാംപെയിൻ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമാണ് മിൽമ@സ്കൂൾ പദ്ധതി നടപ്പാക്കുന്നത്. മധുരമുള്ള സ്വാദിഷ്ടമായ മിൽമ ഉൽപന്നങ്ങൾ സ്കൂൾ മുറ്റത്ത് തന്നെ ലഭ്യമാകും. വിലക്കുറവ്, ചെറിയ പാക്കറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് മിൽമയുടെ ഉൽപന്നങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മേഖല ക്ഷീരോൽപാദക യൂണിയൻ സ്കൂൾ - കോളേജ്    ക്യാമ്പസുകളിലേക്കായി വിഭാവനം ചെയ്തതും സർക്കാർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതുമായ പദ്ധതിയാണ് മിൽമ@സ്കൂൾ. 

മതിലകം സെന്റ് ജോസഫ്സ് എച്ച് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിലെ പ്രതിഭകളെ മന്ത്രി അനുമോദിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ഇആർസിഎംപിയു ചെയർമാൻ എം ടി ജയൻ, സ്കൂൾ മാനേജർ ഫാദർ ജോസഫ് മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളായി.

മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, മതിലകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുമതി സുന്ദരൻ, എം കെ പ്രേമാനന്ദൻ, വാർഡ് മെമ്പർ ടി എസ് രാജു , പിടിഎ പ്രസിഡന്റ് കെ വൈ അസീസ്, സ്കൂൾ പ്രിൻസിപ്പൽ എ പി ലാലി,  കെസിഎംഎംഎഫ്, ഇആർസിഎംപിയു ബോർഡ് മെമ്പർമാരായ ഭാസ്കരൻ ആദം കാവിൽ, താര ഉണ്ണികൃഷ്ണൻ, ഇആർസിഎംപിയു മെമ്പർ ടി എൻ സത്യൻ, ഇആർസിഎംപിയു വി ഒ ബോർഡ് മെമ്പർ ഷാജു വെളിയൻ, ഇആർസിഎംപിയു മാനേജിങ് ഡയറക്ടർ വിൽസൺ ജെ പുറക്കാട്, എംപിടിഎ പ്രസിഡൻറ് ജിഷാ വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ധനേഷ് കാവാലം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജോജി ജോസഫ്, സ്റ്റാഫ് സെക്രട്ടറി പി ആർ ശ്രീധർ, സ്കൂൾ സെക്രട്ടറി ജിസ്മോൻ ഫ്രാൻസിസ്, സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ മുജീബ് റഹ്മാൻ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date