Skip to main content
കേരള വനിതാ കമ്മീഷൻ കൗമാരക്കാർക്കായി   സംഘടിപ്പിക്കുന്ന പ്രത്യേക ബോധവത്ക്കരണ പരിപാടിയായ 'കൗമാരം കരുത്താക്കൂ' കാമ്പയിനിൻ്റെ തൃശൂർ ജില്ലാതല ഉൽഘാടനം

'കൗമാരം കരുത്താക്കൂ' ബോധവത്കരണ  പരിപാടിയുമായി വനിതാ കമ്മീഷൻ

കേരള വനിതാ കമ്മീഷൻ കൗമാരക്കാർക്കായി   സംഘടിപ്പിക്കുന്ന പ്രത്യേക ബോധവത്ക്കരണ പരിപാടിയായ 'കൗമാരം കരുത്താക്കൂ' കാമ്പയിനിൻ്റെ തൃശൂർ ജില്ലാതല ഉൽഘാടനം കയ്പമംഗലം ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ നിർവഹിച്ചു. ലഹരിക്കും പ്രണയപ്പകയ്ക്കുമെതിരേ കൗമാരക്കാരിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ബോധവത്കരണ കാമ്പയിൻ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ വിദ്യാർഥികൾക്ക് സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ കയ്പമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ സുകന്യ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇ ജി സജിമോൻ, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി എസ് സൂരജ്,  പിടിഎ പ്രസിഡണ്ട് കെ കെ മണികണ്ഠൻ , എസ്എംസി ചെയർമാൻ കെഎസ് സന്തോഷ്, വൈസ് പ്രിൻസിപ്പൽ വി വി സായ, വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പാൾ പി എസ് ജയശ്രീ, വിദ്യാർത്ഥി പ്രതിനിധി എം ഡി  നിരഞ്ജൻ എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി അനിതാ ബാബുരാജ് ബോധവൽക്കരണ ക്ലാസ് നയിച്ചു.

date