Skip to main content

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്ലസ്ടു ബ്ലോക്കിന് തറക്കല്ലിട്ടു

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമിക്കുന്ന പ്ലസ്ടു ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവഹിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുക. 295.68 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂം,  കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഒരുക്കുക. ഒന്നാം നിലയിൽ സ്റ്റെയർകെയ്‌സ് റൂം സജ്ജീകരിക്കും.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ സി പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ ഉഷാ പ്രവീൺ, കെ വി ഗ്രീഷ്മ, വിഎച്ച്എസ്ഇ അസി.ഡയറക്ടർ ഇ ആർ ഉദയകുമാരി, ടെക്നിക്കൽ സൂപ്രണ്ട് കെ പ്രദീപ്, സ്റ്റാഫ് സെക്രട്ടറി കെ വി സുരേഷ് കുമാർ, സ്‌കൂൾ വികസന സമിതി അംഗങ്ങൾ, പി ടി എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കുറേറ്യരി  വില്ലേജ് ഓഫീസും സ്മാർട്ട് ആകുന്നു

വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി സ്മാർട്ടാവാനൊരുങ്ങി പരിയാരം പഞ്ചായത്തിലെ കുറേറ്യരി
 വില്ലേജ് ഓഫീസ്. 50 ലക്ഷം രൂപയാണ് സർക്കാർ വില്ലേജ് ഓഫീസിനായി അനുവദിച്ചത്. സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ  ഭാഗമായി വില്ലേജ് ഓഫീസിൽ കമ്പ്യൂട്ടർവത്കരണം നടത്തുന്നതിന് എം എൽഎ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും അനുവദിച്ചു. സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ ഭൂസംബന്ധമായ പ്രശ്ങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താനാകും. ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന കേന്ദ്രം എന്ന നിലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ വില്ലേജ് ഓഫീസുകളിൽ ഒരുക്കുക എന്ന സർക്കാർ തീരുമാനത്തിന്റ ഭാഗമായാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നടപ്പിലാക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.

date