Skip to main content

തൊഴിൽ തീരം പദ്ധതി: സംഘാടക സമിതി രൂപീകരിച്ചു

 

തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു.  തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം ബിജുലാൽ അധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയാണ് തൊഴിൽ തീരം. മന്ത്രി അഹമ്മദ് ദേവർ കോവിൽ ചെയർമാനായും തീരദേശ വാർഡ് കൗൺസലർമാർ വൈസ് ചെയർമാൻമാരായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കൺവീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്.

പയ്യാനക്കൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ഇ.എം റീജിയണൽ പ്രോഗ്രാം മാനേജർ സുമി പദ്ധതി വിശദീകരണം നടത്തി. കൗൻസിലർ എൻ ജയഷീല, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്യാം ചന്ദ്, ജില്ലാ പ്രോഗ്രാം മാനേജർ റഫ്‌സീന എന്നിവർ സംസാരിച്ചു.

date