Skip to main content

കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു

 

ചോറോട് കുടുംബശ്രീ സിഡിഎസിന്റെയും ജിആര്‍സിയുടെയും ആഭിമുഖ്യത്തില്‍ കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു.  ചോറോട് ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് വി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള പൂവേരി  അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ കെ, സെക്രട്ടറി നിഷ തയ്യില്‍, അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍  എന്നിവര്‍ സംസാരിച്ചു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ അനിത കെ  സ്വാഗതവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സഫിത നന്ദിയും പറഞ്ഞു.

date