Skip to main content

41 ദിന യോഗ പരിശീലനം സമാപിച്ചു

 

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്തിൽ നടന്ന 41 ദിന യോഗ പരിശീലനം സമാപിച്ചു. കൊയിലാണ്ടി ഇ എം എസ്  ടൗൺഹാളിൽ നടന്ന സമാപന പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

യോഗക്ക് നേതൃത്വം നൽകിയ ഡോ രാമചന്ദ്രൻ, പി.കെ ബാലകൃഷ്ണൻ, വസന്ത, സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പരിശീലകർക്ക് എം എൽ എ ഉപഹാരം നൽകി. 41 ദിവസം നീണ്ടു നിന്ന യോഗാ പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും  വിതരണം ചെയ്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. ഇ ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, കൗൺസിലർ വത്സരാജ് കേളോത്ത് എന്നിവർ  സംസാരിച്ചു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത വി നന്ദിയും പറഞ്ഞു.

date