Skip to main content

വടകര ഗവ. ആയുര്‍വേദ ആശുപത്രിയുടെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും - കെ കെ രമ എം എല്‍ എ

 

2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച വടകര ഗവ. ആയുര്‍വേദ ആശുപത്രിയുടെ അന്‍പത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തികള്‍ ടെണ്ടറായതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും കെ കെ രമ എം എല്‍ എ പറഞ്ഞു. ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ആയുര്‍വേദ ചികിത്സയും ലഭ്യമാകുന്നതാണ് പാലോളിപാലത്തെ ഈ ആശുപത്രി. നിരവധി രോഗികളാണ് ഇപ്പോള്‍  ആശുപത്രിയെ ആശ്രയിക്കുന്നത്.

അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കേണ്ട ആവശ്യകത ബോധ്യമായതിനാലാണ് കഴിഞ്ഞ ബജറ്റില്‍ ആശുപത്രി നവീകരണത്തിന് അടിയന്തരപ്രാധാന്യം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ അന്‍പത് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി ലഭ്യമായത്. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ് 14ന് നടക്കുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ സന്ദര്‍ശിച്ച   എം.എല്‍.എ രോഗികളോട് വിവരങ്ങള്‍ ആരാഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍, നര്‍മാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍, എച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.

date