Skip to main content

ജല വിതരണം തടസ്സപ്പെടും

ആലപ്പുഴ: കളര്‍കോട് വാടയ്ക്കല്‍ റോഡില്‍ സിമന്റ് ഗോഡൗണിന് മുന്‍വശം ഉണ്ടായ പൈപ്പ് ലീക്ക് പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഓഗസ്റ്റ് ഏഴ് മുതല്‍ ഒമ്പത്‌വരെ ആലിശ്ശേരി, പഴവീട്, ചുടുകാട്, തൂക്കുകുളം പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം പൂര്‍ണമായും തടസപ്പെടും. റിയലന്‍സ് മാള്‍ മുതല്‍ ഗുരുമന്ദിരം ജങ്ഷന്‍ വരെയുള്ള ഗതാഗതവും ഈ ദിവസങ്ങളില്‍ തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

date