Skip to main content

പാചകപ്പുര ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പെരുമ്പളം ഗവണ്‍മെന്റ് നോര്‍ത്ത് എല്‍.പി. സ്‌കൂളിലെ പുതിയ പാചകപ്പുരയുടെയും വര്‍ക്ക് ഏരിയയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ നിര്‍വഹിച്ചു.

പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.7 ലക്ഷം രൂപ ചെലവഴിച്ചാണ് അടുക്കള നിര്‍മിച്ചത്. ചടങ്ങില്‍ പഞ്ചായത്തംഗം പി.സി. ജബീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുജി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ മുന്‍സില, വി.യു. ഉമേഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ജെ. ലിന്‍സമ്മ, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date