Skip to main content

യൂത്ത് ഫെസ്റ്റ് 2023: വിവിധ മത്സരങ്ങള്‍ നടത്തുന്നു

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/ എയ്ഡ്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം (8,9,11 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക്), കോളേജ് വിദ്യാര്‍ഥികള്‍ക്കായി (17 നും 25 നുമിടയില്‍ പ്രായമുള്ളവര്‍) നാടകം, റീല്‍സ്, മാരത്തോണ്‍ മത്സരങ്ങള്‍ എന്നിവയാണ് നടത്തുന്നത്.

ഐ.ടി.ഐ., പോളിടെക്നിക്ക്, ആര്‍ട്ട്സ് & സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓഗസ്റ്റ് അഞ്ചിന് ടൗണ്‍ സ്വകയറില്‍ വെച്ചാണ് മത്സരങ്ങള്‍. റീല്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒഗസ്റ്റ് 9നകം 7593843589 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയക്കണം. ജില്ലാതല നാടക മത്സരം ഓഗസ്റ്റ് 9 ന്  ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം കൊട്ടാരം ബില്‍ഡിങ്ങിനോടു ചേര്‍ന്നുള്ള എന്‍.എച്ച്.എം. ഹാളിലും ക്വിസ് മത്സരങ്ങള്‍ സെപ്തംബറിലും നടത്തും. വിവരങ്ങള്‍ക്ക് ംംം.സമെര്യെീൗവേളലേെ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 7593843589, 9388729241

date