Skip to main content

കെ.കെ. ജയമ്മ ആലപ്പുഴ നഗരസഭ അധ്യക്ഷ

ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷയായി നെഹ്‌റു ട്രോഫി വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ജയമ്മ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. വാരണാധികാരി സബ് കളക്ടര്‍ സൂരജ് ഷാജി സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയമ്മ 35 വോട്ടുകള്‍ നേടി. മുന്‍ ധാരണപ്രകാരം സൗമ്യരാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

കരളകം വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി അരവിന്ദ്, എ. എന്‍. പുരം വാര്‍ഡ് കൗണ്‍സിലര്‍ സുമ എന്നിവരായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. 52 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ മൂന്നുപേര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി. ഒരംഗം ഹാജരായില്ല. 

നഗരസഭ സെക്രട്ടറി എ. എം. മുംതാസ്, ആര്‍.ഡി ഓഫീസ് സീനിയര്‍ സൂപ്രണ്ട് 
ഷാജി ബേബി, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഷിബു നാലപ്പാട്ട് എന്നിവര്‍ 
ഇലക്ഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി.

date