Skip to main content

വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ലോ പമ്പ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പൂന്തുരം പാടശേഖരത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ലോ പമ്പിന്റെ പ്രവര്‍ത്തനം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് പമ്പ് അനുവദിച്ചത്. മാപ്പിളശേരി തറക്ക് സമീപം നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം. ഷീജ, അംഗങ്ങളായ ആര്‍. ഉണ്ണി, വി. അനിത, സതി രമേശ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എച്ച്. ഹമീദ്കുട്ടി ആശാന്‍, എ.ഡി.എം എസ്. സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ ആര്‍. നീരജ, പാടശേഖര സമിതി പ്രസിഡന്റ് പി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date