Skip to main content

ദേശീയപാത വികസനം: പൈപ്പ് പൊട്ടുന്നത് സമയബന്ധിതമായി പരിഹരിക്കും- മന്ത്രി പി. പ്രസാദ്

ആലപ്പുഴ: ദേശീയപാത വികസന ജോലികള്‍ക്കിടെ ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് ദേശീയപാത വികസന അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി. 

പ്രധാന ജലവിതരണ പൈപ്പുകള്‍ മാറ്റിയിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. നെടുമ്പ്രക്കാട് വിളക്കുമരം പാലം, മിനി സിവില്‍ സ്റ്റേഷന്‍, തങ്കി റോഡ്, സെന്റ് മേരീസ് പാലം തുടങ്ങി വിവിധ നിര്‍മാണഘട്ടങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. എസ.് ശിവകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date