Skip to main content

കരപ്പുറം ഓണവിസ്മയം: ഓഗസ്റ്റ് 22 മുതൽ 26 വരെ കഞ്ഞിക്കുഴിയിൽ

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാർഷിക വ്യാവസായിക പ്രദർശന വിപണനമേള 'കരപ്പുറം ഓണവിസ്മയം'  
ആഗസ്റ്റ് 22 മുതൽ 26 വരെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടക്കും. കാർഷിക വ്യാവസായിക മേഖലയുടെ അഭിവൃദ്ധിയോടൊപ്പം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ സാധാരണക്കാരിലേക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ, അയൽക്കൂട്ടം, വിവിധ സർക്കാർ വകുപ്പുകൾ, കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, ഓയിൽ ഇന്ത്യ, ബിഎൽഎഫ്ഒ , ആഗ്രോ സർവീസ് സെന്റർ, മാരി ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങളും മേളയിൽ ലഭിക്കും. 
എല്ലാദിവസവും വിവിധകലാ മത്സരങ്ങളും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിക്കുന്നു. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ, ഗുണമേന്മയുള്ള തനത് നാടൻ വിഭവങ്ങൾ മേളയിലൂടെ വിപണനം നടത്താൻ താല്പര്യമുള്ള വ്യക്തികളും ഗ്രൂപ്പുകളും പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 9526454593,9400793404

date