Post Category
തൊഴിലുറപ്പ് പദ്ധതി: പരിശീലനം നടത്തി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഉന്നതി ബേസിക് ഓറിയന്റേഷൻ പരിശീലനം നടത്തി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ബിജിൻ ബി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ ജോ, ബിഡിഒ അഭിനേഷ് കുമാർ, ഡിഡിയുകെ വൈ ബ്ലോക്ക് കോർഡിനേറ്റർ റിജിൻ കൃഷ്ണ, എം.ജി.എൻ.ആർ.ഇ ചേളന്നൂർ ബ്ലോക്ക് എ.ഇ റന റഹ്മാൻ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ടി.പി. ബിനിഷ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments