Skip to main content

അതിഥി തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍

 

ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും  രജിസ്ട്രേഷന്‍ നടപടികള്‍ക്കായി പോര്‍ട്ടല്‍ സജ്ജമായി. അതിഥി തൊഴിലാളികള്‍ അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്ക്  https://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മലയാളം, ഹിന്ദി, തമിഴ്, ബംഗ്ല ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ പോര്‍ട്ടലില്‍ സേവനം ലഭ്യമാണ്.  ജില്ലയിലെ അതിഥി തൊഴിലാളികളെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
 

date