വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ എസ്.എസ്.എല്‍.സി / പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഏറ്റവും പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകളിലൊന്നായ വെയര്‍ഹൌസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എല്ലാ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ഉള്ള ഈ കോഴ്സിന്റെ ദൈര്‍ഘ്യം 3 മാസം ആണ്. ലോകമെമ്പാടും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നതും നിരവധി തൊഴില്‍ അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതുമായ മേഖലയാണ് വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ്. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മേഖലയിലെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ്. വെയര്‍ഹൌസ്, ഇന്‍വെന്ററി മാനേജ്മെന്റ്, ഡാറ്റ എന്‍ട്രി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്സ് ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കുവാന്‍ സഹായകരമാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കേരളത്തിലെ വിവിധ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുകളിലൂടെ നടത്തുന്ന കോഴ്സിനെ കുറിച്ചു കൂടുതല്‍ അറിയുന്നതിനായി 8136802304 / 0484 2632321 നമ്പറുകളില്‍ ബന്ധപ്പെടാം.
- Log in to post comments