Skip to main content

കൊട്ടാരക്കരയില്‍ പൊലീസ് പരിശീലനകേന്ദ്രം

കൊട്ടാരക്കരയില്‍ പോലീസ് പരിശീലനകേന്ദ്രത്തിനായുള്ള കെട്ടിടനിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക്. 1.20 കോടി രൂപയുടെ കെട്ടിടസമുച്ചയമാണ് കൊട്ടാരക്കര സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തായി നിര്‍മിക്കുന്നത്. പൊലീസ് സര്‍ക്കിള്‍ ഓഫീസ്, പൊലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. മൂന്നേക്കര്‍ ഭൂമിയിലാണ് കെട്ടിട നിര്‍മാണം. പൊലീസ് റൂറല്‍ ജില്ലയുടെ ആസ്ഥാനം കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പരിശീലന കേന്ദ്രം ഇവിടെ നിര്‍മ്മിക്കുന്നത്.

date