Skip to main content

'മേരി മാട്ടി  മേരാ ദേശ്' - 'എന്റെ മണ്ണ് എന്റെ രാജ്യം' പരിപാടിക്ക് തുടക്കം കുറിച്ചു  വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മേരി മാട്ടി  മേരാ ദേശ്’ - ''എന്റെ മണ്ണ് എന്റെ രാജ്യം'' എന്ന പരിപാടിയുടെ ഭാഗമായി യുവജന കാര്യാ കായിക മന്ത്രലയത്തിന്  കീഴിലുള്ള നെഹ്റു യുവ കേന്ദ്രനാഷണൽ സർവീസ്  സ്‌കീം,  സംസ്ഥാന യുവജന ക്ഷേമ ബോർഡ്,  യൂത്ത് വോളണ്ടിയർമാർ തൊഴിലുറപ്പു ജീവനക്കാർകുടുംബശ്രീ പ്രവർത്തകർ മറ്റു സന്നദ്ധ സഘടന പ്രവർത്തകർ എന്നിവരുടെ  പങ്കാളിത്തത്തോടെ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 151 എണ്ണത്തിൽ ഇന്നും ഇന്നലെയുമായി 8925 ൽ പരം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.  ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയർത്തുകയും പ്രധാന മന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രൺ) എടുക്കുകയും,   ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. വിവിധ ജില്ലകളിൽ കളക്ടർമാർ,   ജനപ്രതിനിധികൾ,  എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു .  തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ലോക്കിൽ നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം അനിൽ കുമാർ പരിപാടിക്ക് നേതൃത്വം നൽകി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളംവൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി എന്നിവരും പങ്കെടുത്തു. ആഗസ്റ്റ് 9 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലുടനീളമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൂടി 75000 ഓളം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും.

പരിപാടിയുടെ ഭാഗമായ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് തലത്തിൽ സമാഹരിക്കുകയും,   മുനിസിപ്പാലിറ്റികോർപ്പറേഷനുകളിൽ  നിന്നും ശേഖരിക്കുന്ന മണ്ണും പ്രത്യേക സ്ഥലത്തു സമാഹരി ച്ചു     നെഹ്‌റു യുവ കേന്ദ്ര യുടെ വോളണ്ടിയർമാർ ആഗസ്റ്റ് 27 നു മുൻപ് ന്യൂഡൽഹിയിൽ എത്തിക്കുകയും ചെയ്യും. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തിൽ നിന്നും ശേഖരിച്ച മണ്ണും ചെടികളും കൊണ്ട് ന്യൂഡൽഹിയിലെ  കർത്തവ്യപഥിനു  സമീപം അമൃത വാടിക തീർക്കുo. പ്രധാനമന്ത്രിയും  മറ്റു രാഷ്ട്ര നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.

പി.എൻ.എക്‌സ്3812/2023

date