Skip to main content

സംരംഭകത്വ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

 ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വൈത്തിരി കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. വൈത്തിരി ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പരിധിയിലെ നവാഗത സംരംഭകര്‍ക്കായി ചെറുകിട വ്യവസായം, കച്ചവടം, സേവന സംരംഭം എന്നിവയ്ക്കായി വായ്പകള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി. കേരള ബാങ്ക്, വ്യവസായ വകുപ്പ് എന്നിവയിലെ വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോര്‍ജ്, മെമ്പര്‍മാരായ ഗോപി, കെ.ആര്‍ ഹേമലത, ഡോളി ജോസ്, മേരികുട്ടി മൈക്കിള്‍, ജോഷി വര്‍ഗീസ്, വല്‍സല സദാനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷാജി മോള്‍, വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

date