Skip to main content

ജവഹര്‍ നവോദയ പ്രവേശനം: 17 വരെ അപേക്ഷിക്കാം

ആലപ്പുഴ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 17 വരെ നീട്ടി. ഈ അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. 2012 മെയ് ഒന്നിനും 2014 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം.  

സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ അഞ്ചാം ക്ലാസ് സ്റ്റഡി സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ഫോട്ടോ, രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും ഒപ്പ്, ആധാര്‍, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് www.navodaya.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷയോടൊപ്പം അപ്‌ലോാഡ് ചെയ്യണം. കുട്ടിയുടെ ആധാര്‍കാര്‍ഡ് നമ്പറോ രക്ഷിതാക്കളുടെ റെസിഡന്‍സ് പ്രൂഫ് (വോട്ടര്‍ ഐ.ഡി., ആധാര്‍), വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്ക് എന്നിവയും അപേക്ഷയില്‍ ചേര്‍ക്കണം. 2024 ജനുവരി 20നാണ് പരീക്ഷ. ഫോണ്‍: 8848602121, 7994574766, 9074806276, 9446311859.
 

date